തിരുവനന്തപുരം: സിപിഐഎം പരാജയ ഭീതിയിലായതിനാലാണ് വോട്ടെടുപ്പിന് മുന്‍പേ അക്രമം തുടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കലാശക്കൊട്ടിന്റെ ഇടയില്‍ പലയിടത്തും സിപിഐഎം സംഘര്‍ഷം അഴിച്ചു വിടുകയായിരുന്നു. ക്രിമിനലുകള്‍ ബോധപൂര്‍വ്വം അക്രമം നടത്തുകയായിരുന്നു. കരുനാഗപ്പള്ളി എംഎല്‍എ സി ആര് മഹേഷിന്റെ തലയ്ക്കും നെഞ്ചിലും സിപിഐഎം അക്രമികള്‍ നടത്തിയ കല്ലേറില്‍ പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
പരാജയം ഉറപ്പിച്ച സിപിഐഎം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വോട്ടെടുപ്പ് കഴിയുന്നത് വരെ ഇനിയും ആക്രമം തുടരാനാണ് സാധ്യത. നിരവധി കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എംഎല്‍എക്കും പ്രവര്‍ത്തകര്‍ക്കും എതിരായ ആക്രമണത്തില്‍ തിരഞ്ഞെടുപ്പ് കമീഷന് കര്‍ശന നടപടി സ്വീകരിക്കണം. സംസ്ഥാന വ്യാപകമായി പൊലീസ് ജാഗ്രത പലിക്കണം. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് ഉറപ്പാണെന്നും വിഡി സതീശന് പറഞ്ഞു.