സംസ്ഥാനത്ത് പല ജില്ലകളിലും വോട്ടിങ് യന്ത്രത്തില്‍ തകരാര്‍. ആലപ്പുഴ ലജനത്ത് സ്‌കൂളിലെ 9-ാം നമ്പര്‍ ബൂത്തില്‍ ഇതുവരെ വോട്ടെടുപ്പ് തുടങ്ങിയില്ലെന്ന് റിപ്പോര്‍ട്ട്. യന്ത്രം തകരാറിലായതാണ് കാരണം. പുറക്കാട് പഞ്ചായത്തിലെ 173 – നമ്പര്‍ ബൂത്തിലും യന്ത്ര െകേടായത് മൂലം ഇതുവരേയും വോട്ടെടുപ്പ് ആരംഭിക്കാന്‍ ആയിട്ടില്ല. രാവിലെ 7 മണി മുതല്‍ എത്തിയവരുടെ നീണ്ട ക്യൂ ആണ് ബൂത്തില്‍.
കൊല്ലം ചവറ മണ്ഡലത്തിലെ അയ്യന്‍കോയിക്കല്‍ ബൂത്ത് 93ഇല്‍ വോട്ടിങ് യന്ത്രം തകരാറില്‍. വോട്ടിംഗ് തടസപ്പെട്ടു. അറ്റിങ്ങല്‍ മണ്ഡലത്തിലെ 154-ാം ബൂത്തില്‍ കണ്‍ട്രോള്‍ യൂണിറ്റ് തകരാര്‍. വോട്ടിങ് തുടങ്ങാനായില്ല. ബൂത്തില്‍ നീണ്ട ക്യൂവാണ്. പൊന്നാനി – കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെ 29-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലാണ്. രാവിലെയെത്തിയ വോട്ടര്‍മാര്‍ ഇപ്പോഴും ക്യൂവില്‍ നില്‍ക്കുകയാണ്.