Newsperseconds.com

‘കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും’; അമ്മയോടൊപ്പം വോട്ട് ചെയ്യാനെത്തി ആര്‍.പി.ഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ്

2

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച് ആര്‍.പി.ഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ്. ഹരിപ്പാട് 316-ാം നമ്പര്‍ കയര്‍ സംഘത്തിലാണ് വോട്ട് ചെയ്തത്. അമ്മയോടൊപ്പം എത്തിയാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. രാവിലെ 7 മണിക്ക് തന്നെ പോളിങ്ങ് ബൂത്തില്‍ എത്തിയിരുന്നു.

കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ മുന്നേറ്റമാണെന്നും അഞ്ചിലേറെ മണ്ഡലങ്ങള്‍ ഇത്തവണ വിജയക്കൊടി പാറിക്കുമെന്നും ആര്‍.സി രാജീവ് പറഞ്ഞു. ജനവിധി താമരക്കൊപ്പമാണെന്നും മോദി തരംഗം കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അത് കൊണ്ട് തന്നെ ആ ആഗ്രഹം തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്നും ആര്‍സി രാജീവ് വ്യക്തമാക്കി. വലിയ പ്രതീക്ഷയോടെ തന്നെയാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നതെന്നും ആര്‍ സി രാജീവ് പറഞ്ഞു.

Share this Article

Leave a Comment