പത്തനംതിട്ട: വോട്ടിങ് മെഷീനില്‍ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി. മറ്റു ചിഹനങ്ങളേക്കാള്‍ വലിപ്പം താമര ചിഹ്നത്തിന് ഉണ്ടെന്നും രേഖാ മൂലം പരാതി നല്‍കുമെന്നും ആന്റോ ആന്റണി അറിയിച്ചു. ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടുണ്ട്. ഹൈബി ഈഡനും സമാന പരാതി തന്നെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി അറിയിച്ചു.
അതേ സമയം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് ബൂത്തിലും എന്‍ഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 232-ാം നമ്പര്‍ ബൂത്തിലാണ് പരാതി.