ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ഉപാധ്യക്ഷ നുസ്റത്ത് ജഹാന്‍. ഉച്ചക്ക് ശേഷം കോഴിക്കോട് എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ആര്‍.പി.ഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ് ഹരിപ്പാട് 316-ാം നമ്പര്‍ കയര്‍ സംഘത്തിലാണ് വോട്ട് ചെയ്തത്. അമ്മയോടൊപ്പം എത്തിയാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. രാവിലെ 7 മണിക്ക് തന്നെ ആര്‍.സി. രാജീവ്ദാസ് പോളിങ്ങ് ബൂത്തില്‍ എത്തിയിരുന്നു.
കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ മുന്നേറ്റമാണെന്നും അഞ്ചിലേറെ മണ്ഡലങ്ങള്‍ ഇത്തവണ വിജയക്കൊടി പാറിക്കുമെന്നും ആര്‍.സി രാജീവ് പറഞ്ഞു. ജനവിധി താമരക്കൊപ്പമാണെന്നും മോദി തരംഗം കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അത് കൊണ്ട് തന്നെ ആ ആഗ്രഹം തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്നും ആര്‍സി രാജീവ് വ്യക്തമാക്കി. വലിയ പ്രതീക്ഷയോടെ തന്നെയാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നതെന്നും ആര്‍ സി രാജീവ് പറഞ്ഞു.
നുസ്‌റത്ത് ജഹാനും തന്റെ പ്രതീക്ഷകള്‍ മാധ്യമങ്ങളോട് പങ്കുവെച്ചു. ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്നും ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടെന്നും നുസ്റത്ത് ജഹാന്‍ പറഞ്ഞു. മോദി തരംഗമാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. വന്‍ ഭൂരിപക്ഷത്തോടെ അഞ്ചിലധികം മണ്ഡലങ്ങള്‍ ബിജെപി പിടിച്ചെടുക്കുമെന്നും അനുകൂല സാഹചര്യമാണെന്നും നുസ്റത്ത് ജഹാന്‍ അഭിപ്രായപ്പെട്ടു.
അതേ സമയം, ജനപിന്തുണ കണ്ടതോടെ എല്‍ഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം കൈവിട്ടിട്ടുണ്ട്. എല്ലാവര്‍ക്കും അടിസ്ഥാന സൗകര്യങ്ങളും വികസനവും തൊഴിലവസരങ്ങളുമാണ് ബിജെപി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. ഈ പൊതു തെരഞ്ഞെടുപ്പിലൂടെ ബിജെപി വിജയിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തി ഭിന്നിപ്പിച്ച് വിജയം കാണുന്നതാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യുന്നതെന്നും നൂര്‍ജഹാന്‍ പറഞ്ഞു. എന്നാല്‍ വികസനം, പുരോഗതി, ഭാവി എന്നിവയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും നൂര്‍ജഹാന്‍ കൂട്ടിച്ചേര്‍ത്തു.