തിരുവനന്തപുരം: കെടിഡിഎഫ്‌സി ചെയര്‍മാന്‍ ഇനി മുതല്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയാണ് ബിജു പ്രഭാകര്‍ ചെയര്‍മാന്‍സ്ഥാനം ചുമതലയേറ്റത്.
വായ്പാ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്‌സിയും കെഎസ്ആര്‍ടിസിയും തമ്മിലുള്ള പോരിനിടെയാണ് മാറ്റം.തന്നെ മാറ്റണമെന്ന് നേരത്തെ താന്‍ തന്നെ ആവശ്യപ്പെട്ടിരുന്നതായി ബി അശോക് പ്രതികരിച്ചു. കെഎസ്ആര്‍ടിസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് ചുമതല നല്‍കുന്നതാകും ഉചിതമെന്നും അറിയിച്ചിരുന്നുവെന്നും അശോക് വിശദീകരിച്ചു.