ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് മികച്ച വിജയമുണ്ടാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന്‍. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ മുന്നേറ്റമാണെന്നും ജനവിധി താമരക്കൊപ്പമാണെന്നും ഡോ: രാജീവ് മേനോന്‍ പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. 20 മണ്ഡലത്തിലും ബിജെപി എന്‍ഡിഎ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതായിരുന്നു. കെ സുരേന്ദ്രന്റെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ബിജെപി തരംഗം സൃഷ്ടിച്ചിരിക്കുന്നതെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മറ്റ് രാഷ്ട്രീയപാര്‍ട്ടികളേക്കാളും മുന്നണികളെക്കാളും മികവുറ്റ രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ച്ച വെക്കുവാന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ എന്‍ഡിഎക്ക് സാധിച്ചുവെന്നും ഡോ.രാജീവ്മേനോന്‍ വ്യക്തമാക്കി.
കേരളത്തില്‍ നിന്നൊരു മന്ത്രി ഉണ്ടായാല്‍ അത് കെ. സുരേന്ദ്രനായിരിക്കും. കാമ്പിനറ്റ് റാങ്കില്‍ ഇരിക്കാനുള്ള പക്വതയും യോഗ്യതയുമുള്ള വ്യക്തിയാണ് കെ.സുരേന്ദ്രനെന്ന് വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്നും അദ്ദേഹം തെളിയിച്ചിരിക്കുകയാണെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു. വളരെ വലിയ കാഴ്ചപ്പാടോടും പ്ലാനിങ്ങോട് കൂടിയുമാണ് അദ്ദേഹത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് നാഷണല്‍ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തതാണ്. ദീര്‍ഘവീക്ഷണമുള്ള കാര്യക്ഷമതയുള്ള വ്യത്യസ്ഥനായൊരു നേതാവിനെയാണ് കെ.സുരേന്ദ്രനില്‍ കാണുന്നത്. മോദി സര്‍ക്കാരില്‍ കെ.സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയായി വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.

എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന് കെ. സുരേന്ദ്രന്റെ സാന്നിധ്യം അനിവാര്യമാണ്. 2026 ലെ തെരഞ്ഞെടുപ്പില്‍ കേരളം എന്‍ഡിഎ പിടിക്കുമെന്നും കെ.സുരേന്ദ്രന്‍ അതിന്റെ മുഖ്യസാരഥിയായി വരുമെന്നാണ് താന്‍ കണക്കാക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സുരേന്ദ്രനെ പരിഗണിക്കണമെന്നുള്ള ആവശ്യം ശക്തമായി എന്‍ഡിഎയില്‍ ഉന്നയിക്കുമെന്നും 2026ല്‍ ബിജെപിയുടെ നിയന്ത്രണത്തിലായിരിക്കും കേരളഭരണമെന്നും ഡോ.രാജീവ്മേനോന്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ.സുരേന്ദ്രനോടുള്ള വിശ്വാസ്യതയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളതൊന്നും കെ.സുരേന്ദ്രന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ആര്‍.പി.ഐ കേരള ഘടകത്തിന് താത്പര്യമുണ്ടെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.
2025ല്‍ നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കേരളത്തിലെ ഭൂരിപക്ഷം ത്രിതല പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുമെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു. കേരളത്തിലെ ഇത്തവണത്തെ പ്രചരണ പരിപാടികളിലൂടെ നമ്മള്‍ കണ്ടതാണ് അവരുടെ കഴിവും മികവും. കെ.സുരേന്ദ്രന്റെയും രാജീവ് ചന്ദ്രശേഖരന്റേയും വി മുരളീധരന്റേയും ശോഭാ സുരേന്ദ്രന്റേയും സുരേഷ് ഗോപിയുടെയും പാലക്കാട് മണ്ടലത്തിലെ കൃഷ്ണ കുമാറിന്റെയും അനില്‍ ആന്റണിയുടേയുമെല്ലാം മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമായതായിരുന്നു. അടുക്കും ചിട്ടയോടും കൂടിയ പ്രവര്‍ത്തന മികവിനാല്‍ എന്‍.ഡി.എയ്ക്ക് കൂടുതല്‍ ശക്തിയോട് കൂടി മുന്നോട്ട് പോകാന്‍ കഴിയുന്നതാണെന്ന് ഡോ.രാജീവ്മേനോന്‍ പറഞ്ഞു. ഈ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് കണക്കെടുത്താല്‍, അവിടെയെല്ലാം ബിജെപിക്കായിരിക്കും മുന്നേറ്റം കാണാന്‍ കഴിയുകയെന്നും ഡോ.രാജീവ്മേനോന്‍ പ്രവചിച്ചു. തിരുവനന്തപുരത്ത് പാര്‍ലമെന്റ് മണ്ഡലത്തില്‍ നാല് നിയമസഭ മണ്ഡലങ്ങളില്‍ എങ്കിലും ബിജെപിക്ക് മുന്നേറ്റം ഉണ്ടാകും. വി മുരളീധരന്റെ നിയമസഭ മണ്ഡലങ്ങളിലെല്ലാം ബിജെപി തന്നെയായിരിക്കും മുന്നിലെത്താന്‍ പോകുന്നതെന്നും മികച്ച വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് ഏഴോളം പാര്‍ലമെന്റ് സീറ്റുകളില്‍ ബിജെപി വിജയിക്കാന്‍ സാധ്യതയുണ്ടെന്നും ഡോ.രാജീവ്മേനോന്‍ വ്യക്തമാക്കി.
കേരളത്തിലെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആര്‍.പി.ഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് ഡോ.രാജീവ്മേനോന്‍ ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത്. കെ സുരേന്ദ്രന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും കേരളത്തിലെ 20 മണ്ഡലങ്ങളിലേയും സ്ഥിതിവിവര കണക്കുകള്‍ സംഘടന സെക്രട്ടറി ആര്‍ സി രാജീവുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ ആര്‍.പി.ഐ കൂടുതല്‍ സജ്ജീവമാകുമെന്നും ഡോ.രാജീവ് മേനോന്‍ പറഞ്ഞു.