കണ്ണൂര്‍: പ്രകാശ് ജാവദേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ വിവാദം ആളിക്കത്തുന്നതിനിടെ വിവാഹ വീട്ടില്‍ കണ്ടുമുട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും. കണ്ണൂര്‍ തളിപ്പറമ്പിലെ വീട്ടിലായിരുന്നു ഇരുവരും മുഖാമുഖം എത്തിയത്. എന്നാല്‍ ചിരിച്ച് കൈ കൊടുത്ത് കുശലം പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്.
ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. ബിജെപിയുമായി ഇപി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രനും ഇപിയും ആദ്യം ചര്‍ച്ച നടത്തിയത് ഗള്‍ഫില്‍ വെച്ചാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്നും മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിന്‍വലിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇ പി ജയരാജന്‍ ബിജെപിയില്‍ പോകുമെന്നും ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി പദവി ഇപി പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.