വൈദ്യുതി ചാര്‍ജ് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സര്‍ക്കാരിന്റെ ധൂര്‍ത്തിന് സാധാരണക്കാരെ ചൂഷണം ചെയ്യുന്നുവെന്നും കോടികള്‍ ചെലവഴിച്ച് കേരളീയം ഉള്‍പ്പെടെയുള്ള ധൂര്‍ത്ത് നടത്തുന്നതിനിടയിലാണ് ചൂഷണമെന്നും വിഡി സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു.
ഈ സര്‍ക്കാര്‍ കെ.എസ്.ഇ.ബിയെ ഒരു അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി. 1957 മുതല്‍ 2016 വരെ കെ.എസ്.ഇ.ബിയുടെ കടം 1083 കോടിയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച പവര്‍ പര്‍ച്ചേസ് കരാര്‍ റദ്ദാക്കിയതിലൂടെ 1500 കോടിയോളം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുരപ്പുറ സോളര്‍ പദ്ധതിയിലും 50000 കോടിയുടെ നഷ്ടമുണ്ടായി. സര്‍ക്കാരിന്റെ ഏഴ് വര്‍ഷത്തെ ഭരണം കൊണ്ട് 40000 കോടിയായെന്നു വിഡി സതീശൻ വ്യക്തമാക്കി.
അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ കാട്ടിയ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളുടെ തലയിലേക്ക് കെട്ടിവയ്ക്കുന്നത് അവരുടെ ക്ഷമ പരീക്ഷിക്കല്‍ കൂടിയാണെന്ന്രും അത്ണ ഭരണ കര്‍ത്താക്കള്‍ ഓര്‍ക്കണമെന്നും സതീശൻ പറഞ്ഞു.