Newsperseconds.com

നവകേരള ബസ് ഇനി മുതല്‍ ‘ഗരുഡ പ്രീമിയം’; മെയ് 5 മുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസ്

1500x900 2160427 Navakerala Bus

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് ഇനി മുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസ്. ഗരുഡ പ്രീമിയം എന്ന പേരില്‍ മെയ് 5 മുതലാണ് സര്‍വീസ് ആരംഭിക്കുക. കോഴിക്കോട് -ബാംഗ്ലൂര്‍ റൂട്ടിലാണ് സര്‍വീസ് നടത്തുക. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും.

കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സര്‍വീസ്. ഉച്ചക്ക് 2.30 ന് ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. നാളെ വൈകിട്ട് 6.30 ന് ബസ്സ് സര്‍വീസായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകും.

Share this Article

Leave a Comment