തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കാനും അര്‍ഹമായ അംഗീകാരങ്ങള്‍ നല്‍കാനും മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിക്കുന്നു. തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയുര്‍ത്തുന്ന ഈ ദിനത്തില്‍ ലോകതൊഴിലാളികള്‍ക്ക് മെയ്ദിനാശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ:രാജീവ് മേനോന്‍. തൊഴിലാളികള്‍ക്ക് വേണ്ടി സംഘടനകളും പ്രത്യേകം നിയമങ്ങളുമുണ്ടെങ്കിലും ഇന്നും ചൂഷണങ്ങള്‍ തുടരുന്നുണ്ട്. തൊഴിലാളി വര്‍ഗ്ഗചൂഷണത്തിനെതിരെ ശക്തമായ പ്രതികരണം അനിവാര്യമാണെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്‍ ഓസ്‌ട്രേലിയായില്‍ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നുവെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

ആധുനിക കാലത്ത് തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവരുടെ ശബ്ദം അടിച്ചമര്‍ത്തുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുമുണ്ട്. ഇതിനെതിരെ തൊഴിലാളികള്‍ പ്രതികരിക്കണമെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. നിരവധി പേര്‍ ഇപ്പോഴും സുരക്ഷിതമല്ലാത്ത ജോലി സ്ഥലങ്ങളില്‍ പണിയെടുക്കുന്നവരാണ്. തൊഴിലാളികള്‍ ആധുനിക അടിമത്തത്തിലേക്ക് നയിക്കപ്പെടുന്നതാണ് പുതിയ സാഹചര്യം. മെയ്ദിന പ്രക്ഷോഭകാലഘട്ടത്തിലെ അടിമ സമാനമായ ആധുനിക അടിമത്തത്തിലാണ് രാജ്യത്ത് പല മേഘലയിലേയും തൊഴിലാളികള്‍ ഇന്ന് ജോലി ചെയ്യുന്നത്. ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമാവാതെ ഇതിനായി ശബ്ദമുയര്‍ത്തുമെന്ന് ഈ തൊഴിലാളി ദിനത്തില്‍ പ്രതിജ്ഞ ചെയ്യണമെന്ന് ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.