കൊച്ചി: ആലുവ ചൊവ്വരയില്‍ ഗുണ്ടാ വിളയാട്ടം. മുന്‍ പഞ്ചായത്തംഗം അടക്കം നാല് പേര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കാറിലാണ് അക്രമികള്‍ എത്തിയത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി ഫൈസല്‍ ബാബു ഉള്‍പ്പെടെ നാലുപേരാണ് പിടിയിലായത്. സുനീര്‍, ഫൈസല്‍, കബീര്‍, സിറാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ മൂന്നുപേര്‍ക്ക് അക്രമത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലീസ് സൂചിപ്പിച്ചു.
അക്രമികള്‍ ബൈക്കിലും കാറിലുമായിട്ടാണ് എത്തിയത്. കണ്ണില്‍ കണ്ടവരെയെല്ലാം അക്രമികള്‍ തല്ലിച്ചതച്ചു. അക്രമം ആസൂത്രണം ചെയ്തത് കബീര്‍ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. ഗുണ്ടകളുടെ ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുന്‍ പഞ്ചായത്ത് അംഗമായ പി സുലൈമാനാണ് വെട്ടേറ്റത്. പരിക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.