Newsperseconds.com

ചൊവ്വരയിലെ ഗുണ്ടാ അക്രമണം; അഞ്ച് പേര്‍ കസ്റ്റഡിയില്‍; പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി

Capture

ആലുവ: ചൊവ്വരയില്‍ നടന്ന ഗുണ്ടാ അക്രമണത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഗുരുതരമായി പരിക്കേറ്റ മുന്‍ പഞ്ചായത്ത് അംഗം സുലൈമാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തര്‍ക്കത്തിന്റെ മുന്‍ വൈരാഗ്യത്തിലായിരുന്നു നാടിനെ നടുക്കിയ ഗുണ്ടാ ആക്രമണം. പ്രതികള്‍ കാറിലും ബൈക്കിലുമായാണ് എത്തിയത്. മാരകായുധങ്ങളുമായി എത്തിയവര്‍ ആക്രമണം അഴിച്ചുവിട്ടു. സംഘമായെത്തി കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടി. വെട്ടേറ്റവര്‍ ചിതറിയോടി. ഓടാന്‍ കഴിയാതെ നിന്ന സുലൈമാനെ തലയ്ക്കടിച്ചു വീഴ്ത്തി. ചുറ്റിക ഉപയോഗിച്ച് തല തല്ലിത്തകര്‍ത്തു.

Share this Article

Leave a Comment