തൃശൂര്‍: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് തൃശ്ശൂരില്‍ അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലം മാങ്ങാട് സ്വദേശിയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. സംസ്കാരം ഇന്ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ അടക്കമുള്ള ഗുരുനാഥന്മാരില്‍നിന്ന് സംഗീതം അഭ്യസിച്ചു. കര്‍ണ്ണാടക സംഗീതത്തില്‍ പ്രഗത്ഭനായിരുന്നു. ആകാശവാണിയില്‍ ജോലി ലഭിച്ചതോടെയാണ് തൃശൂരില്‍ താമസമാക്കിയത്. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി കലാരത്ന ഫെലോഷിപ്, സംഗീതകലാ ആചാര്യ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. മങ്ങാട് നടേശനും സുധാവര്‍മയും ചേര്‍ന്നുള്ള ആകാശവാണിയിലെ കര്‍ണാടക സംഗീതപാഠം വളരെ ജനപ്രിയമായിരുന്നു.