Newsperseconds.com

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും താത്ക്കാലിക വിട; സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍ പുനരാരംഭിക്കും

Capture

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍ പുനരാരംഭിക്കും. പുതിയ പരിഷ്‌കാരത്തില്‍ ഇളവു വരുത്തിയതോടെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കടുത്ത നിലപാടില്‍ നിന്നും പിന്മാറി. നാളെ മുതല്‍ പുനരാരംഭിക്കാനാണ് നിര്‍ദ്ദേശം. കുറച്ച് ദിവസങ്ങളായി
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് ട്രാക്കുകള്‍ നിശ്ചലമായിരുന്നു.

പുതുക്കിയ പരിഷ്‌കാരങ്ങളില്‍ ഉറച്ച് സര്‍ക്കാരും എന്നാല്‍ പരിഷ്‌കാരം അനുവദിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യൂണിയനുകളും തീരുമാനമെടുത്തതോടെ പ്രതിഷേധം കടുത്തു. പിന്നീട് ഗതാഗത വകുപ്പ് പരിഷ്‌കാരത്തില്‍ ഇളവു വരുത്തി ഉത്തരവിറക്കിയോടെ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ സിഐടിയു അടക്കമുള്ള സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.

പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി ഈ മാസം 23ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗണേഷ് കുമാറുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ മറ്റ് പ്രശ്‌നങ്ങളും ഈ യോഗത്തില്‍ ചര്‍ച്ചയാകും. ഈ ചര്‍ച്ചയിലും പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ഉള്‍പ്പെടെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് സിഐടിയു തീരുമാനിച്ചിരിക്കുന്നത്.

Share this Article

Leave a Comment