Newsperseconds.com

ഇനി ഒരു മാധ്യമപ്രവര്‍ത്തകന്റെയും ജീവന്‍ നഷ്ടപ്പെടരുത്; നിരന്തരമായുണ്ടാകുന്ന വന്യജീവി അക്രമണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും; മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എവി മുകേഷിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ഡോ:രാജീവ് മേനോന്‍

Newwwwwwwww

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മാതൃഭൂമിന്യൂസ് ക്യാമറമാന്‍ എ വി മുകേഷിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ:രാജീവ് മേനോന്‍. മുകേഷിന്റെ മരണം വേദനാജനകമാണ്. തന്റെ ജോലിയില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥ കാണിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജീവനാണ് കാട്ടാനാക്രമണത്തില്‍ നഷ്ടപ്പെട്ടത്. മാത്യഭൂമിയുടെ പ്രഗല്‍ഭനായ ഫോട്ടോഗ്രാഫറും അതേ സമയം, തന്റെ എഴുത്തിലൂടെ ജീവിതാനുഭവങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്ന കഴിവുറ്റ ഒരു മാധ്യമപ്രവര്‍ത്തകനെയാണ് നമുക്ക് നഷ്ടമായതെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു. മുകേഷിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

അതേ സമയം, വനംവകുപ്പിന്റെ കാടന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് ഡോ.രാജീവ്മേനോന്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവന്‍ പോയാലും വന്യമൃഗങ്ങളെ കൊല്ലരുതെന്ന നിയമമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാനുള്ള വനം നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണെന്നും ഡോ. രാജീവ് മേനോന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജോലിക്കിടെയാണ് മുകേഷിന് ജീവന്‍ നഷ്ടപ്പെട്ടത്. ഇനി ഒരാള്‍ക്കും ഇതുപോലൊരു ഗതി വരരുതെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ഭീഷണിയായ വന്യജീവികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍. വന്യജീവി അക്രമങ്ങള്‍ തടയാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാനും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.

കൂടാതെ, മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സുരക്ഷിത സാഹചര്യം ഒരുക്കാന്‍ കഴിയുമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണമെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു. അവര്‍ക്ക് അവരുടെ പ്രവര്‍ത്തനം മനോഹരമായി ചെയ്ത് തീര്‍ക്കണമെങ്കില്‍ തീര്‍ച്ചയായും ഇതു പോലെയുള്ള സാഹസികത വേണ്ടി വരും. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സര്‍ക്കാരാണ്. അപകടം ഇല്ലാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്, എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഒരു മാധ്യമപ്രവര്‍ത്തകന്റെയും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാകരുത്. അത്തരത്തിലുള്ള ആലോചനയക്ക് ഈ സംഭവം വഴിതുറക്കും എന്നാണ് കരുതുന്നതെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.

ആര്‍.പി ഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ്ദാസുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് വയനാട്ടിലേയും പാലക്കാട്ടേയും ഇടുക്കിയിലേയുമെല്ലാം കാട്ടാന ശല്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്ന് ഡോ. രാജീവ്‌മേനോന്‍ അറിയിച്ചത്. കാട്ടാന അക്രമണത്തില്‍ മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ എവി മുകേഷിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരും. അതിജീവനത്തിനു വേണ്ടി പോരാടുന്ന, അതിലുപരി എല്ലാവരാലും അവഗണിക്കപ്പെട്ട ചെറുജീവിതങ്ങളുടെ വലിയ സങ്കടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എപ്പോഴും ശ്രമിച്ച വ്യക്തിയാണ് മുകേഷ്.
അതിന്റെ സാക്ഷ്യമാണ് മാതൃഭൂമി ഓണ്‍ലൈന്‍ പതിപ്പില്‍ ‘അതിജീവനം’ എന്ന കോളത്തില്‍ മുകേഷ് 110 ജീവിതങ്ങളെ കുറിച്ച് എഴുതിയതെന്നും ഡോ. രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Share this Article

Leave a Comment