തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് നഷ്ട്‌പ്പെട്ടത് സംബന്ധിച്ച് ബസ് കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുകയാണ്. യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടര്‍ സുബിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
ഡ്രൈവിങിനിടെ ഉണ്ടായ പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമെല്ലാം ബസ്സിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാര്‍ഡാണ് നഷ്ടപ്പെട്ടത്. കേസില്‍ നിര്‍ണായകമായ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിലാണ് പൊലീസ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. മേയര്‍ക്കും എംഎല്‍എക്കുമെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. തമ്പാനൂര്‍ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്.