തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പൊലീസ്. യദുവിന്റെ ചോദ്യം ചെയ്യല്‍ തുടരുമെന്നും കണ്ടക്ടറെയും സ്റ്റേഷന്‍ മാസ്റ്ററെയും ഉടന്‍ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു.മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് കാണാതായതില്‍ പരിശോധന തുടരുകയാണ്.
ബസ്സിലെ കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്തു. യദുവിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. വീണ്ടും ബസില്‍ കയറിയതുമായി ബന്ധപ്പെട്ട മൊഴികളിലാണ് വൈരുദ്ധമുള്ളത്. മെമ്മറി കാര്‍ഡ് നഷ്ടമായ കേസില്‍ കണ്ടക്ടറെയും സ്റ്റേഷന്‍ മാസ്റ്ററെയും രാവിലെ മുതല്‍ ചോദ്യം ചെയ്യുകയാണ്. ഇതിനിടെയാണ് പൊലീസ് സംഘം യദുവിനെ കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിച്ചത്.