Newsperseconds.com

കനത്ത മഴ; മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്കേറ്റു; നാല് പേരുടെ നില ഗുരുതരം

Capture

കൊച്ചി: മൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ എഴുമുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരുടെ നില ഗുരുതരമാണ്. മനാപ്പുറത്ത് കുമാരി, ഇവരുടെ മകന്‍ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകള്‍ ദീക്ഷിത എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വാഗമണ്ണിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ നിര്‍മല കോളജ് കവല ഭാഗത്താണ് അപകടം. എഴുമുട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച എതിര്‍ ദിശയില്‍ നിന്നു വന്ന കാറിലാണ് അപകടത്തിനിടയാക്കിയ കാര്‍ ആദ്യം ഇടിച്ചത്. അതിനു ശേഷം നിര്‍ത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു.

Share this Article

Leave a Comment