തൃശൂര്‍: വിദ്യാര്‍ത്ഥി വിരുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ കേരളവര്‍മ്മ കോളേജില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ നടന്ന അട്ടിമറിക്കെതിരെയാണ് കെഎസ്യുവിന്റെ പ്രതിഷേധം.ആദ്യത്തെ കൗണ്ടിങ്ങില്‍ കെഎസ്യു സ്ഥാനാര്‍ത്ഥി ഒരു വോട്ടിന്റെ ലീഡില്‍ വിജയിച്ചതായി സ്ഥിരീകരിച്ചെങ്കിലും വീണ്ടും കൗണ്ടിങ് വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെടുകയായിരുന്നു. ശ്രീക്കുട്ടന് നീതി കിട്ടുന്നതുവരെ നിരാഹാരം തുടരുമെന്ന് അലോഷ്യസ് പറഞ്ഞു.
റീഇലക്ഷന്‍ നടത്താന്‍ എസ്എഫ്‌ഐയ്ക്ക് ധൈര്യമുണ്ടോ എന്ന് കെഎസ് യു വെല്ലുവിളിച്ചു. എസ്എഫ്‌ഐ വെല്ലുവിളി ഏറ്റെടുക്കണം. റീലക്ഷന്‍ പ്രഖ്യാപിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് അലോഷ്യസ് പറഞ്ഞു.