Newsperseconds.com

മെഡിക്കല്‍ കോളേജുകളിലെ ചികിത്സാ പിഴവ്; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നാളെ ഉന്നത തല യോഗം ചേരും

Capture

മെഡിക്കല്‍ കോളേജുകളിലെ ചികിത്സാ പിഴവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നാളെ ഉന്നത തല യോഗം ചേരും. തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനായി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സുപ്രണ്ട്, ഡെപ്യുട്ടി സൂപ്രണ്ടുമാര്‍ എന്നിവരെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.

നാലുവയസ്സുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവവും കാലിന് പകരം കൈയില്‍ കമ്പിയിട്ട സംഭവവും ഒരേ ആഴ്ചയില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഭവിച്ചതാണ്. ഗുരുതര ചികിത്സാപിഴവുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. അതേ സമയം, തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി കഴിഞ്ഞ ദിവസം പരാതിയുയര്‍ന്നിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് ഡോക്ടറെ അറിയിച്ചപ്പോള്‍ ഉറങ്ങുന്നത് ആകും എന്ന് പറഞ്ഞ് തിരിച്ചയച്ചതായി കുടുംബം ആരോപിച്ചിരുന്നു.

Share this Article

Leave a Comment