Newsperseconds.com

സനാതന ധര്‍മ്മത്തില്‍ ഈശ്വരാരാധനയ്ക്ക് അനേകം രീതികള്‍ ഉണ്ട്, ധര്‍മ്മം വ്യക്തിനിഷ്ഠമാണ്; സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി

Capture

ധര്‍മ്മം എന്നത് വ്യക്തി നിഷ്ഠമാണെന്ന് അഖില ഭാരതീയ സന്ത് സമിതി ദേശീയ ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി. സായി സഞ്ജീവനി ട്രസ്റ്റിന്റെ 25-ാം വാര്‍ഷികവും ട്രസ്റ്റ് അധ്യക്ഷന്‍ മൗനയോഗി സ്വാമി ഹരിനാരായണന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതന ധര്‍മ്മത്തില്‍ ഈശ്വരാരാധനയ്ക്ക് അനേകം രീതികള്‍ ഉണ്ട്. ഓരോ വ്യക്തിയും തനിക്ക് യോജിക്കുന്ന രീതി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോളേജുകള്‍ തോറും ശാസ്ത്രക്ലബ്ബുകള്‍ ആരംഭിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ആയാസരഹിതമാക്കുമെന്ന് മൗനയോഗി സ്വാമി ഹരിനാരായണന്‍ ജന്മദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കൂടാതെ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് പരിശീലനകേന്ദ്രങ്ങള്‍, അദ്ധ്യാത്മിക പ്രചരണത്തിനായി ഓണ്‍ലൈന്‍ ചാനലുകള്‍, എന്നിവ തുടങ്ങും. വനിതകള്‍ക്ക് അമ്പത് ശതമാനം വിലക്കുറവില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം സിനിമാ താരം സന്തോഷ് പണ്ഡിറ്റ് നിര്‍വ്വഹിച്ചു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ രേണുക ശങ്കര്‍ നിര്‍വ്വഹിച്ചു. സ്പിരിച്ച്വല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയ ‘ഗുരുവായൂര്‍ ടൈംസി’ന്റെ ഉദ്ഘാടനം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് വീഡിയോ കോളിലൂടെ ഉദ്ഘാടനം ചെയ്തു. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

രാവിലെ ഗണപതി ഹോമം, ശ്രീരുദ്രഹോമം എന്നിവയ്ക്ക് സ്വാമി പ്രഭാകരാനന്ദ സരസ്വതി നേതൃത്വം നല്‍കി. തമിഴ് നാട്ടില്‍ നിന്നുള്ള സംരംഭകാന്‍ സി എം കമരാജിന് സായി ധര്‍മ്മരത്‌ന പുരസ്‌ക്കാരം സമര്‍പ്പിച്ചു. സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ പത്മനാഭന്‍ മാസ്റ്ററെ യോഗത്തില്‍ ആദരിച്ചു. അരുണ്‍ നമ്പ്യാര്‍ , സബിത രഞ്ജിത്, ജയ പ്രകാശ് കേശവന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സായി സ്വര്‍ഗ്ഗഭജന്‍ മാല പ്രവര്‍ത്തകരുടെ ഭജന ഉണ്ടായിരുന്നു. തുടര്‍ന്ന് മഹാസന്യാസി പൂജ നടന്നു.

Share this Article

Leave a Comment