Newsperseconds.com

ആഗോള സമാധാനത്തിനായുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍; മൗനയോഗി സ്വാമി ഹരിനാരായണന് വീണ്ടും ഡോക്ടറേറ്റ്

Swami

ബാംഗ്ലൂര്‍: ആഗോള സമാധാനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മൗനയോഗി സ്വാമി ഹരിനാരായണന് വീണ്ടും ഡോക്ടറേറ്റ്. മദര്‍ തെരേസ യൂണിവേഴ്‌സിറ്റി ഫോര്‍ സസ്‌റ്റൈനബിള്‍ ആന്റ് വേള്‍ഡ് പീസ് (ഓസ്ട്രേലിയ) സായി സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായണനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തന്നെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. അദ്ദേഹം ആഗോളസമാധാനത്തിനായുള്ള മിസ്റ്റിസിസത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് ഓണററി ഡോക്ടറേറ്റ് ലഭിച്ചത്.

8

സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.വിജയസരസ്വതി, ശാസ്ത്രജ്ഞന്‍ ഡോ.എന്‍. പ്രഭാകരന്‍ (ഡി.ആര്‍.ഡി.ഒ.), ഡോ. ജോണ്‍ എം. സ്റ്റോം (എംഐടിയു തിയോളജിക്കല്‍ യൂണിവേഴ്സിറ്റി ഡീന്‍, ഡോ. രവികുമാര്‍ (സിന്‍ഡിക്കേറ്റ് അംഗം അക്കാദമിക് കൗണ്‍സില്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശ്രീ വിഷ്ണുദത്ത ശ്രീ സ്വാമി പ്രഭുജി (നവശക്തി പീഠം ചാരിറ്റബിള്‍ ട്രസ്റ്റ്) ദീപം തെളിയിച്ച് ചടങ്ങിനെ ആശീര്‍വദിച്ചു. ആഗോള സമാധാനത്തിനായുള്ള സ്വാമിജിയുടെ പ്രവര്‍ത്തനങ്ങളെ മാനിച്ച് ഡോക്ടറേറ്റ് നല്‍കുന്ന രണ്ടാമത്തെ സര്‍വ്വകലാശാലയാണിത്. 2010-ല്‍ മലേഷ്യയില്‍ ഓപ്പണ്‍ ഇന്റര്‍ നാഷ്ണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ആര്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

P

ഹരിനാരായണന്‍ സ്വാമി ലോകമെമ്പാടും മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ആത്മീയതക്കായി ആഴത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മഹത് വ്യക്തിയാണ്. സ്വാമിജിയെ ജനങ്ങള്‍ വ്യത്യസ്ത രീതികളിലാണ് കാണുന്നത്. ചിലര്‍ക്ക് അദ്ദേഹം ഗുരുവാണ്, ചിലര്‍ അദ്ദേഹത്തെ യോഗിയായും, ചിലര്‍ മനുഷ്യസ്നേഹിയായും, ചിലര്‍ ആത്മീയ ശാസ്ത്രജ്ഞനായും ,ചിലര്‍ പ്രമുഖ ആത്മീയ നേതാവായും അദ്ദേഹത്തെ കാണുന്നു. സ്വാമിജി എല്ലാവരേയും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള നിരവധി ആത്മീയ അന്വേഷകരെ വര്‍ഗ ദേശീയതയുടേയും മതത്തിന്റെയും അതിരുകള്‍ക്കപ്പുറം അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സ്വാമിജി പ്രചോദിപ്പിച്ചിട്ടുണ്ട്. എല്ലാവരുടേയും ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയാണ് ഹരിനാരായണ സ്വാമി.

Share this Article

Leave a Comment