Newsperseconds.com

കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കി; അയല്‍വാസിയെ അടിച്ചു കൊന്നു; നാല് പേര്‍ അറസ്റ്റില്‍

Capture

കണ്ണൂര്‍: കണ്ണൂരില്‍ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിവിട്ടതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. സംഭവത്തില്‍ അയല്‍വാസികളായ നാല് പേരെ കസ്റ്റഡിയിലെടുത്തു. അയല്‍വാസി ടി ദേവദാസ്, മകന്‍ സഞ്ജയ് ദാസ്, മകന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രിയാണ് അതിക്രൂരമായ സംഭവം കണ്ണൂരില്‍ നടന്നത്. അജയകുമാര്‍ കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയത് മൂവരും ചോദ്യം ചെയ്തത് വാക്ക് തര്‍ക്കമാവുകയായിരുന്നു. പിന്നീട് നാല് പേരും ചേര്‍ന്നു അജയകുമാറിനെ അടിച്ച് കൊല്ലുകയായിരുന്നു. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ സംഘം വീണ്ടും അജയ് കുമാറിന്റെ വീട്ടിലേക്ക് തിരിച്ചെത്തുകയും കല്ലും വടികളും ഹെല്‍മെറ്റും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ആശുപത്രിയില്‍ എത്തിക്കും മുമ്പ് അജയകുമാര്‍ മരണപ്പെട്ടു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ ഇവര്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ദേവദാസും മക്കളും മദ്യപിച്ചിരുന്നുവെന്ന സംശയം ഇവര്‍ പ്രകടിപ്പിച്ചു.

Share this Article

Leave a Comment