Newsperseconds.com

‘ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍’; ചരിത്രത്തിലാദ്യമായി കൈപ്പത്തിക്ക് വോട്ട് ചെയ്യാനാവാതെ നെഹ്‌റുകുടുംബം; ചൂലിന് വോട്ട് നല്‍കേണ്ടി വന്നതിനെ വിശദീകരിക്കാന്‍ കോണ്‍ഗ്രസ് ഏറെ പാടുപെടുന്നു; ഡോ.രാജീവ്‌മേനോന്‍

Untitled 1

ചരിത്രത്തില്‍ ആദ്യമായി കൈപ്പത്തിക്ക് വോട്ട് ചെയ്യാനാവാതെ നെഹ്‌റു കുടുംബം ചൂലിന് കുത്തേണ്ടിവന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. 60 വര്‍ഷം രാജ്യം ഭരിച്ചവര്‍ക്ക് ബിജെപിയെ നേരിടാന്‍ 60 ഘടകകക്ഷികള്‍ കൂടെ വേണ്ട അവസ്ഥയാണ്. ഇതാദ്യമായാണ് നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കല്ലാതെ വോട്ട് രേഖപ്പെടുത്തുന്നത്. രാഹുല്‍ഗാന്ധിയും സോണിയഗാന്ധിയും ചൂലിന് കുത്തി മടങ്ങേണ്ടി വന്നത് ഗതികേട് എന്നല്ലാതെ മറ്റെന്ത് പറയാനെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

രാഹുലും സോണിയയും താമസിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലാത്തതാണ് നെഹ്‌റു കുടുംബത്തിന്റെ നാണക്കേടിന് കാരണമായത്. പ്രിയങ്കയ്ക്കും മക്കള്‍ക്കും ഇതേ അവസ്ഥ തന്നെയാണ്. പ്രിയങ്കയുടെ മക്കളുടെ കന്നിവോട്ട് ആണിത്. അവരടക്കം ചൂലിന് ചെയ്യേണ്ട അവസ്ഥയാണ് വന്നത്. നെഹ്‌റു കുടുംബത്തിന്റെ വോട്ട് ചൂലിന് നല്‍കേണ്ടി വന്നതിനെ വിശദീകരിക്കാന്‍ കോണ്‍ഗ്രസ് ഏറെ പാടുപെടുന്നുണ്ടെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ,ആംആദ്മി പാര്‍ട്ടി സഖ്യം പൂര്‍ണ്ണ ശക്തരാണെന്നാണ് വിശ്വസിക്കുന്നത്. മോദിയെ തോല്‍പ്പിക്കാന്‍ പഠിച്ച പണിയെല്ലാം ആം ആത്മിയോട് കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇതിലൊന്നും ഫലം കാണാന്‍ പോകുന്നില്ലെന്നും ഡോ.രാജീവ്‌മേനോന്‍ വ്യക്തമാക്കി.

എന്നാല്‍, ആപ്പുമായുള്ള സഖ്യത്തിന്റ പേരില്‍ കോണ്‍ഗ്രസിന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നതാണ് ന്യൂഡല്‍ഹി സീറ്റ്. കോണ്‍ഗ്രസ് വെറും മൂന്ന് സീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥയാണ് ഇവിടെ കാണുന്നത്. ഏഴില്‍ നാല് ലോക്‌സഭ സീറ്റുകളിലും മത്സരിക്കുന്നത് ആംആദ്മി പാര്‍ട്ടിയാണ്. രാഹുലിന്റെ നിര്‍ദ്ദേശപ്രകാരം തന്നെയാണ് ഇത്തരത്തില്‍ കോണ്‍ഗ്രസിനൊരു ഒത്തുതീര്‍പ്പിന് നില്‍ക്കേണ്ടി വന്നതും. ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും എഎപിയുടെ പോരാട്ടം. എന്നാല്‍ ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും ഒത്തുച്ചേരലിനും അവസാനവും മോദി തരംഗം തന്നെയാണ് ഇന്ത്യയില്‍ വരാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ലെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

Share this Article

Leave a Comment