ശശി തരൂര്‍ എംപിയുടെ പേര്‍സണല്‍ സെക്രട്ടറി ശിവകുമാര്‍ പ്രസാദ് സ്വര്‍ണ്ണകടത്ത് കേസില്‍ അറസ്റ്റിലായി. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായാണ് പിടിയിലായത്. ദുബായില്‍ നിന്ന് എത്തിയ ആളെ സ്വീകരിക്കാന്‍ ശിവകുമാര്‍ പ്രസാദ് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. ദുബായില്‍ നിന്ന് വന്നയാള്‍ ശിവകുമാര്‍ പ്രസാദിന് സ്വര്‍ണ്ണകട്ടികള്‍ കൈമാറുന്ന സമയത്താണ് കസ്റ്റംസ് പിടികൂടിയത്.
ശിവപ്രസാദ് ശശിതരൂരിന്റെ പിഎ ആണെന്ന് പിടികൂടിയപ്പോള്‍ കസ്റ്റംസിനോട് പറയുകയായിരുന്നു. സ്വര്‍ണ്ണം കൊണ്ടുവന്ന ആളും വാങ്ങാന്‍ എത്തിയ സശി തരൂരിന്റെ പിഎ ശിവകുമാറും അറസ്റ്റിലായി. സംഭവ സ്ഥലത്ത് തന്നെ അറസ്റ്റിലായി. സ്വര്‍ണ കട്ടികളും പിടിച്ചെടുത്തു. ശിവകുമാര്‍ എംപി സെക്രട്ടറി എന്ന പാസും കാര്‍ഡും ഉപയോഗിച്ചാണ് വിമാന താവളത്തില്‍ എത്തിയതും ലോബിയില്‍ കയറിയതും. ഈ ഐ ഡി കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ശശി തരൂരിന്റെ സിക്രട്ടറി ശിവകുമാറിനു എയര്‍പോര്‍ട്ട് പരിസരത്തേക്ക് പ്രവേശനം അനുവദിക്കുന്ന എയറോഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉണ്ട്. ഇതുപയോഗിച്ചാണ് അകത്ത് കയറിയത്. പാക്കറ്റുകള്‍ കൈപറ്റുമ്പോഴാണ് പിടി കൂടിയത്. കേസ് അന്വേഷണത്തിലാണെന്നും അവരുടെ യോഗ്യതാപത്രങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ശിവകുമാറിന്റെ അറസ്റ്റ് ഞെട്ടിച്ചെന്നാണ് തരൂര്‍ പറഞ്ഞത്. എന്താണ് സംഭവിച്ചതെന്നും ഇതിനെകുറിച്ച് തനിക്ക് അറിയില്ലെന്നും ശശിതരൂര്‍ പറഞ്ഞു. താന്‍ സ്ഥലത്തില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരിയില്‍ ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ദിവസത്തേ ധ്യാനത്തിനു എത്തുമ്പോള്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് വരവേയാണ് അപ്രതീക്ഷിതമായി ശശി തരൂരിന്റെ സെക്രട്ടറിയെ സ്വര്‍ണ്ണ കള്ളകടത്തില്‍ അറസ്റ്റ് ചെയ്യുന്നത്. ശിവകുമാര്‍ എന്ന ഇയാള്‍ ശശി തരൂരിന്റെ പ്രൈവറ്റ് സിക്രട്ടറിയായ ഐ ഡി കാര്‍ഡ് അടക്കം ആണ് ഇപ്പോള്‍ ദേശീയ വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തിരിക്കുന്നത്.