കേരളീയത്തിന് ലൈറ്റിട്ട വകയിൽ ഊരാളുങ്കൽ സൊസെെറ്റിയ്ക്ക് 50 ലക്ഷം രൂപ അഡ്വാൻസ് അനുവദിച്ച് സര്‍ക്കാര്‍. സെമിനാറിന് എത്തുന്നവര്‍ക്ക് ആഹാരം നൽകാൻ സ്പോൺസര്‍മാരെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത വകുപ്പുകൾക്ക് ഏഴ് ലക്ഷം രൂപയും അനുവദിച്ചു.
നഗരത്തിൽ ആകെ ലെെറ്റിട്ട വകയിൽ 25 ലക്ഷം രൂപ ആദ്യഘട്ടത്തിൽ നൽകിയിരുന്നു.
കേരളീയത്തിന് തുക അനുവദിച്ച് ആദ്യ ഉത്തരവിൽ തന്നെ പരമാവധി ചെലവിന് സ്പോൺസര്‍മാരെ കണ്ടെത്തണമെന്ന നിര്‍ദ്ദേശം സര്‍ക്കാർ മുന്നോട്ട് വച്ചിരുന്നു. വിവിധ കമ്മിറ്റികൾക്കായി പ്രാഥമിക ചെലവുകൾക്ക് തുക ഇനം തിരിച്ച് അനുവദിച്ചിരുന്നു. 27 കോടി രൂപ ആദ്യം അനുവദിച്ചതിന് പുറമെയാണ് സെമിനാറിന് എത്തുന്നവര്‍ക്ക് ആഹാരമടക്കം സൗകര്യങ്ങൾ ഒരുക്കാൻ സ്പോൺസർമാരെ കിട്ടാത്ത വകുപ്പുകൾക്ക് മാത്രമായി ഏഴ് ലക്ഷം രൂപ കൂടി അനുവദിച്ചത്. പ്ലാൻ ഫണ്ടിൽ നിന്നോ നോൺ പ്ലാൻ തുക എടുക്കാം. സെമിനാര്‍ നടത്താൻ ചുമതലയില്ലാത്ത വകുപ്പുകൾക്കും കേരളീയത്തിൽ പങ്കെടുക്കാൻ നാല് ലക്ഷം രൂപ വരെ ചെലവാക്കാം.
കേരളീയത്തിന് ആളെത്തുന്നില്ലെന്ന പരാതിക്കൊപ്പം ജോലിക്ക് തടസമില്ലാതെ സെമിനാറിൽ അടക്കം പങ്കെടുക്കാമെന്ന ഉത്തരവിനെ തുടര്‍ന്ന് ജീവക്കാര്‍ കൂട്ടത്തോടെ ഓഫീസ് വിട്ടിറങ്ങുന്നെന്ന ആക്ഷേപവും സർക്കാരിനെതിരെ ആക്ഷേപമുയരുന്നുണ്ട്. ഇതിനു പുറമെ ആഴ്ച അവസാനത്ത അവധി ദിവസങ്ങളിൽ സര്‍ക്കാര്‍ ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും കുടുംബത്തോടെ എത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.