തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ രാജി ചോദിച്ച് വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ അവര്‍ ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിവെച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. യുഡിഎഫിന്റെ വിജയത്തില്‍ ഒന്നും തോന്നിയിട്ടില്ല. എന്നാല്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നത് എങ്ങനെയെന്ന് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്ര മോദിയെ മാറ്റി നിര്‍ത്താനാണ് ജനം വോട്ടുചെയ്തത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആവേശമുണ്ടാകുന്നത് സ്വാഭാവികമാണ്. വന്‍വിജയം നേടിയെന്ന് പറയുന്ന യുഡിഎഫിന് എങ്ങനെ വോട്ടുകുറഞ്ഞുവെന്ന് അന്വേഷിക്കണമെന്നും പിണറായി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് ഇടതുപക്ഷത്തോട് എതിര്‍പ്പില്ല. മോദിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നേ ജനം ചിന്തിച്ചിട്ടുള്ളു.അതിനെ ഇടത് പക്ഷ വിരോധമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.