കൊച്ചി: ആലുവ പീഡനക്കേസില്‍ പ്രതി അസ്ഫാക്കിന് വധശിക്ഷ നല്‍കണമെന്ന് മാതാപിതാക്കള്‍. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുന്നതു വരെ പോരാടുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലം കുറ്റക്കരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും വെറുതെ വിട്ടാല്‍ ഇനിയും പിഞ്ചു കുഞ്ഞുങ്ങള്‍ പീഡനങ്ങള്‍ക്ക് ബലിയാടാകുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാലേ തന്റെ മകള്‍ക്ക് നീതി ലഭിക്കുകയുള്ളുവെന്നും അമ്മ വ്യക്തമാക്കി.
ആലുവ കേസ്; പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുന്നതു വരെ പോരാടും, ‘എന്റെ മകള്‍ക്ക് നീതി ലഭിക്കണം’
- Related News
- Latest News