ആലപ്പുഴ: നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണെന്ന ജി സുധാകരന്റെ പരാമര്‍ശം ഏറ്റെടുത്ത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മോദിജിയെക്കുറിച്ചുള്ള യാഥാര്‍ഥ്യം തുറന്ന് പറഞ്ഞ ജി സുധാകരന് നന്ദിയെന്നാണ് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ കുറിച്ചത്. അതേ സമയം, ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഐഎമ്മിന്റെ നേതാക്കള്‍ക്ക് ബിജെപി സംരക്ഷണം നല്‍കുമെന്നും ശോഭാ സുരേന്ദ്രന്‍ അറിയിച്ചു.
‘ഒരു പൊതുപ്രവര്‍ത്തകന്റെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന അങ്ങയുടെ ഈ നിലപാടിനെ ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിച്ചു കൊള്ളട്ടെ. അങ്ങ് ഇപ്പോള്‍ തുടരുന്ന രാഷ്ട്രീയത്തോട് എനിക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഈ വിഷയത്തില്‍ ഞാന്‍ അങ്ങയോടൊപ്പമാണ്’ – ശോഭാ സുരേന്ദ്രന്‍ പറയുന്നു.
പിണറായി സര്‍ക്കാറിനെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചും മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ പറഞ്ഞിരുന്നു. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോണ്‍ഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും. ഏത് പാര്‍ട്ടിയായാലും ലീഡര്‍ഷിപ്പ് പ്രധാനമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല, ഈ ലോകത്തിലുള്ള ഏതൊരാളോട് ചോദിച്ചാലും അവരെല്ലാം ഒരേ സ്വരത്തില്‍ പറയും ഇന്നു നരേന്ദ്ര മോദി തന്നെയാണ് ശക്തനായ ഭരണാധികാരിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.