Newsperseconds.com

ഇസ്രയേലില്‍ ബോംബാക്രമണം ശക്തമാകുന്നു; 24 മണിക്കൂറിനിടെ 231 പേര്‍ കൊല്ലപ്പെട്ടു

Capture

ഗാസ: ഇസ്രയേല്‍ അക്രമണത്തില്‍ 24 മണിക്കൂറിനിടെ 231 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍, ആശുപത്രി പ്രദേശങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവ ലക്ഷ്യമാക്കി ഗാസയില്‍ ഇസ്രായേല്‍ കനത്ത ബോംബാക്രമണം ശക്തമാക്കുന്നു. ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ സ്‌കൂളില്‍ നടന്ന അക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ 3900 കുട്ടികളും 150 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 105 ആരോഗ്യ കേന്ദ്രങ്ങള്‍ ആക്രമി ക്കപ്പെട്ടതായും 27 ആംബുലന്‍സുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ഗാസ പൂര്‍ണമായി ഒഴിയണമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. അതേ സമയം ഇസ്രയേലുമായി എല്ലാ തരം ബന്ധവും വിച്ഛേദിച്ചെന്ന് തുര്‍ക്കി അറിയിച്ചു.

 

Share this Article

Leave a Comment