കുവൈറ്റ് മംഗഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനമറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. കുവൈറ്റില്‍ നടന്നത് വേദനജനകമായ ദുരന്തമാണെന്നും പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് തീരാനഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഞെട്ടലോടെയാണ് ദുരന്തവാര്‍ത്തയറിഞ്ഞത്. ഒരുപാട് സ്വപ്‌നങ്ങളുമായി പ്രവാസ ലോകത്തിലേക്ക് പോയവരാണ് എല്ലാവരും. അവിടെ ഇത്തരത്തിലൊരു ദുരന്തമുണ്ടായത് സഹിക്കാവുന്നതല്ല. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും ഡോ. രാജീവ് മേനോന്‍ പറഞ്ഞു.
അപകടത്തില്‍ 45 ഇന്ത്യക്കാരുടെ ജീവനാണ് പൊലിഞ്ഞത്. വളരെയധികം വേദനപ്പിക്കുന്ന ദാരുണമായ സംഭവമാണ് കുവൈറ്റില്‍ നടന്നത്. രാജ്യത്തിന്റെ മൊത്തം ദുഃഖമാണിതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ തീപിടിത്ത ദുരന്തത്തില്‍ കേരളത്തില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ കൂടുതല്‍ പേരും. ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. മരിച്ചവരുടെ കുടുംബങ്ങളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ല. കേരളത്തിന്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നത്. കുടുംബങ്ങള്‍ക്കുണ്ടായ തീരാ നഷ്ടത്തില്‍ അതിയായ ദുഖം രേഖപ്പെടുത്തുകയാണ്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.