Newsperseconds.com

‘തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം’; സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഐ

Untitled 1

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണെന്നും ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതാണെന്നും അംഗങ്ങള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായി. പൗരത്വ യോഗങ്ങള്‍ മതയോഗങ്ങളായി മാറിയെന്നും വിമര്‍ശനമുയര്‍ന്നു.

യോഗങ്ങളില്‍ മതമേധാവികള്‍ക്ക് അമിത പ്രാധാന്യം കൊടുത്തു. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ യോഗമായി മാറി എന്നും വിമര്‍ശനമുണ്ട്. ഈഴവ, പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു. നവകേരള സദസ്സ് ധൂര്‍ത്ത് ആയി മാറി. പരിപാടിക്കായി നടന്നത് വലിയ പണപ്പിരിവാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു. മന്ത്രിമാര്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

Share this Article

Leave a Comment