സിവില്‍ സര്‍വ്വീസ് പ്രിലിമിനറി ടെസ്റ്റ് മലയാളത്തില്‍ നടത്തണമെന്ന ആവശ്യമുന്നയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ കടമ്പയായ പ്രിലിമിനറി പരീക്ഷയുടെ ചോദ്യങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് നിലവിലുള്ളത്. ഈ ഭാഷകളോടൊപ്പം മലയാളവും വേണമെന്ന ആവശ്യമുന്നയിച്ച് ഡോ.രാജീവ്‌മേനോന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. പ്രാദേശിക ഭാഷകളില്‍ പ്രിലിമിനറി പരീക്ഷകള്‍ സാധ്യമാക്കിയാല്‍ മാത്രമേ എല്ലാ വിഭാഗക്കാര്‍ക്കും പരീക്ഷ എഴുതാന്‍ കഴിയുകയുള്ളുവെന്ന് ഡോ.രാജീവ്‌മേനോന്‍ വ്യക്തമാക്കി.
മെയിന്‍ പരീക്ഷ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ എഴുതാവുന്നതാണ്. പ്രദേശിക ഭാഷകളില്‍ ഇന്റവ്യൂവില്‍ പങ്കെടുക്കാനുള്ള സൗകര്യം യുപിഎസ്‌സി ഒരുക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും കേരളത്തില്‍ നിന്ന് 400ലേറെ വിദ്യാര്‍ത്ഥികള്‍ മെയിന്‍സ് പരീക്ഷയ്ക്ക് യോഗ്യത നേടാറുണ്ട്. പ്രിലിമിനറി പരീക്ഷ ഓരോ വര്‍ഷം തോറും കൂടുതല്‍ ബുദ്ധിമുട്ടേറിയതാകുന്നതാണ് നിലവിലെ പ്രവണത. അപേക്ഷകരുടെ എണ്ണം കൂടുന്നതോടൊപ്പം, മത്സരവുമേറുന്നു. പരീക്ഷയുടെ അപ്രവചനീയതയും അനിശ്ചിതത്വ സ്വഭാവവും കാരണം പലരും ഈ ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.