ത്യാഗത്തിന്റെയും സഹനത്തിന്റേയും സ്മരണ പുതുക്കി ബലിപെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേര്‍ന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ത്യാഗസ്മരണകള്‍ പുതുക്കിക്കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. അതോടൊപ്പം വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. വേര്‍തിരിവുകള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമാണ് മനുഷ്യ ജീവിതമെന്ന ഓര്‍മപ്പെടുത്തലായി ഈ ബലിപെരുന്നാള്‍ മാനവികതയുടെയും സമഭാവനയുടെയും പ്രകാശം പരത്താനും സഹായകരമാകട്ടെയെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.
ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ എല്ലായിടത്തും തുടങ്ങിക്കഴിഞ്ഞു. നിസ്വാര്‍ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകു. ജാതിമത വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും കാലഹരണപ്പെട്ടിട്ടില്ലാത്ത സന്ദേശം ശക്തമായി ഊട്ടിയുറപ്പിക്കുന്ന ആഘോഷത്തിലേക്ക് ലോകം മുഴുകുമ്പോള്‍, വിഷമം അനുഭവിക്കുന്ന നിരവധിപ്പേര്‍ നമ്മുടെ ചുറ്റുമുണ്ട്. അതുകൊണ്ട് തന്നെ സഹജീവി സ്‌നേഹം മനസ്സില്‍ പുലര്‍ത്താം. ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓര്‍മ പുതുക്കി കൊണ്ട് എല്ലാവര്‍ക്കും ബക്രീദ് ആശംസകള്‍ നേരുന്നുവെന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു.