Newsperseconds.com

പരിശുദ്ധിയുടേയും സഹനത്തിന്റേയും മഹത്വം വിളിച്ചോതി വീണ്ടുമൊരു ബലിപെരുന്നാള്‍; എല്ലാ വിശ്വാസികള്‍ക്കും ബക്രീദ് ആശംസകള്‍ നേര്‍ന്ന് ഡോ.രാജീവ്‌മേനോന്‍

Untitled 1

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി ബലിപെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും ബക്രീദ് ആശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. പരിശുദ്ധിയുടേയും സഹനത്തിന്റേയും മഹത്വം വിളിച്ചോതി വീണ്ടുമൊരു ബലിപെരുന്നാളിന്റെ നിറവിലാണ് വിശ്വാസികള്‍. ത്യാഗസ്മരണകള്‍ പുതുക്കിക്കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. അതോടൊപ്പം വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ പെരുന്നാള്‍ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെയെന്നും ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍ നേരുന്നുവെന്നും ഡോ രാജീവ്‌മേനോന്‍ പറഞ്ഞു.

നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകൂ. എല്ലാത്തരം വേര്‍ത്തിരിവുകള്‍ക്കും അതീതിമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ എല്ലായിടത്തും തുടങ്ങിക്കഴിഞ്ഞു. സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ശക്തമായി ഊട്ടിയുറപ്പിക്കുന്ന ഈ സുദിനത്തില്‍ സന്തോഷം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നുവെന്നും ഡോ.രാജീവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment