Newsperseconds.com

അവസാനത്തെ ജംറയിലെ കല്ലേറും പൂര്‍ത്തിയാക്കി; ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ന് പരിസമാപ്തി

Capture

റിയാദ്: അവസാനത്തെ ജംറയിലെ കല്ലേറും പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ന് പരിസമാപ്തിയാകും. ഹജ്ജിലെ സുപ്രധാന കര്‍മങ്ങള്‍ തീര്‍ന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാര്‍ മിനയില്‍ നിന്നും മടങ്ങിയിരുന്നു. അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി ജംറ സ്തൂപങ്ങളില്‍ കല്ലേറ് പൂര്‍ത്തിയാക്കി മിന താഴ്‌വാരം വിടുക. ഹജ്ജ് കര്‍മങ്ങള്‍ക്ക് വിരാമമായതോടെ തീര്‍ത്ഥാടകര്‍ വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി മദീനയിലോക്ക് പ്രയാണം തുടങ്ങി. ജംറകളിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി ആഭ്യന്തര തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ പകുതിയോളം ഹാജിമാര്‍ ഇന്നലെ തന്നെ മിനായോട് യാത്ര പറഞ്ഞിരുന്നു.

ഹജ്ജ് അതിന്റെ സംശുദ്ധിയോടെ നിര്‍വഹിക്കുന്നതിലൂടെ അപ്പോള്‍ പിറന്ന കുഞ്ഞിന്റെ പരുശുദ്ധിയോടെയാണ് ഹാജിമാര്‍ മിനയോടു യാത്രപറയുക. പലസ്തീന്‍ എന്ന നീറുന്ന പ്രശ്‌നത്തില്‍ തന്നെയായിരുന്നു ഹജ്ജില്‍ ഏവരുടെയും നെഞ്ചുരുകിയുള്ള പ്രാര്‍ഥന. ലോകത്തിന്റെ നാനാദിക്കില്‍ നിന്ന് വന്ന വിശ്വാസി ലക്ഷങ്ങള്‍ ദേശ വര്‍ണ ഭാഷാ അതിര്‍വരമ്പുകളില്ലാതെ, വിശുദ്ധ ഭൂമിയില്‍ തീര്‍ത്ത സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹര മുഹൂര്‍ത്തങ്ങളാണ് ഹജ്ജിനെ വിശ്വ മാനവസംഗമമാക്കി മാറ്റുന്നത്. പുണ്യഭൂമിയില്‍ നിന്ന് മടങ്ങുന്നതിന്റെ വിഷമത്തിലാണ് ഹജ്ജ് തീര്‍ത്ഥാടകര്‍.

Share this Article

Leave a Comment