തിരുവനന്തപുരം: സംസ്ഥാനത്തെ മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം തുടരുന്നു. പല സാധനങ്ങളും പൊതു വിപണിയേക്കാള്‍ വില കുറച്ച് കൊടുക്കുന്നത് കൊണ്ടാണ് സാധാരണ ജനങ്ങള്‍ മാവേലി സ്‌റ്റോറിനെ ആശ്രയിക്കുന്നത്. വിലകുറച്ച് വില്‍ക്കുന്ന 13 ഇനം സാധനങ്ങളില്ലാതെ സപ്ലൈക്കോയിലെ ഷെല്‍ഫുകള്‍ ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. ധനവകുപ്പ് പണമനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.
പഞ്ചസാരയും ഉഴുന്നും വന്‍പയറും തുടങ്ങി പല വിധം സാധനങ്ങള്‍ തീര്‍ന്നിട്ട് ഒന്നരമാസമായി. ആളുകള്‍ മാവേലി സ്‌റ്റോറില്‍ നിരാശയോടെ മടങ്ങുകയാണ്. പലരും സപ്ലൈകോ അധികൃതരുടെ അടുത്ത് കാരണമറിയാതെ തര്‍ക്കിക്കുകയാണ്. 13 സബ്‌സിഡി ഇനങ്ങളില്‍ മറ്റുപലതും ചെറിയ അളവില്‍ സ്റ്റോക്ക് വരും വേഗം തീരും. പൊതുജനത്തിന്റെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് വാദങ്ങളാണ് പുറത്തു വരുന്നത്.