Newsperseconds.com

സപ്ലൈകോയുടെ 50-ാം വാര്‍ഷികം ആഘോഷമാക്കാനൊരുങ്ങി സര്‍ക്കാര്‍; 50 ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫര്‍ നല്‍കും

Capture

തിരുവനന്തപുരം: സപ്ലൈകോയുടെ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 50 ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫര്‍. ‘ഫിഫ്റ്റി ഫിഫ്റ്റി ഓഫര്‍’ എന്നാണ് ഈ പദ്ധതിയുടെ പേര്. സപ്ലൈകോയുടെ അന്‍പതാം വാര്‍ഷികാഘോഷം അടുത്ത ചൊവ്വാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി തന്നെയാണ് ഓഫറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്. സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞെന്നും അത് അഭിമാനകരമായ കാര്യമാണെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. സാധനങ്ങള്‍ ഏറ്റവും വിലകുറച്ചു കിട്ടുന്നത് എവിടെയെന്ന് ചോദിച്ചാല്‍ മലയാളികള്‍ ഒന്നടങ്കം അത് സപ്ലൈകോ ആണെന്നാണ് ഉത്തരം നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് ആഘോഷം നടക്കുക.

അതേ സമയം, സബ്‌സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% അധിക വിലക്കുറവ് ഓഫര്‍ കാലയളവില്‍ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും അറിയിച്ചു. കൂടാതെ പുതിയ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ ആലോചനയുണ്ടെന്നും ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ആണ് തനിക്ക് ലഭിക്കുന്നത് എന്നും ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാധനങ്ങളുടെ ലഭ്യതയിലടക്കം സപ്ലൈകോയില്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല. പ്രശ്‌ന പരിഹാരത്തിനുള്ള പദ്ധതികളുടെ പ്രഖ്യാപനവും ഇതുവരെയുണ്ടായിട്ടില്ല.

Share this Article

Leave a Comment