Newsperseconds.com

ബോചെ ടീ ലോട്ടറി നിയമലംഘനമാണെന്ന് സര്‍ക്കാര്‍; നറുക്കെടുപ്പിനെതിരെ പരാതി; ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Bche

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന്റെ ബോചെ ടീ ലോട്ടറി നിയമലംഘനമാണെന്ന് സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന് ആരോപിച്ച് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഒരു ഉല്‍പ്പന്നത്തിന്റെ മറവില്‍ ബോച്ചെ അനുമതിയില്ലാതെ ലക്കിഡ്രോ എന്ന പേരില്‍ ലോട്ടറിക്കച്ചവടം നടത്തുകയാണ്. നിയമപരമായി ലക്കിഡ്രോ നല്‍കാന്‍ തടസ്സമില്ല. അത് കൊണ്ട് തന്നെ ആ പഴുത് ഉപയോഗിച്ച് കൊണ്ടാണ് ബോച്ചേ ലോട്ടറിക്കച്ചവടം നടത്തുന്നത്. ഇത് ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലൂടെ ലോട്ടറി ഡയറക്ടര്‍ ആവശ്യപ്പെട്ടു.

ബോചെ ടീ വില്‍പ്പന നടത്തിയ ലോട്ടറി ഏജന്‍സിക്കെതിരെ നടപടി സ്വീകരിച്ചു. അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ഏജന്‍സിക്ക് എതിരെയാണ് നടപടി. ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് നേരത്തെ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരുന്നു. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസായിരുന്നു കേസെടുത്തത്. 40 രൂപയ്ക്കാണ് ബോച്ചെ ഒരു പാക്കറ്റ് തേയില വില്‍ക്കുന്നത്. അതിന്റെ ഭാഗമായാണ് നറുക്കെടുപ്പ് നടത്തുന്നത്. എന്നാല്‍ തേയിലയുടെ പ്രമോഷന്‍ ഇത് വരെ എവിടെയും ഹൈലൈറ്റ് ചെയ്ത് ബോച്ചേ കാണിച്ചിട്ടില്ല. പകരം നറുക്കെടുപ്പിന്റെ പ്രമോഷനാണ് ദിവസവും പത്രമാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ഒരു ദിവസം പത്ത് ലക്ഷം രൂപയുടെ സമ്മാനവും 13704 മറ്റു സമ്മാനങ്ങളുമാണ് ബോച്ചേ നല്‍കുന്നത്.

Share this Article

Leave a Comment