Newsperseconds.com

വെണ്‍പാലവട്ടം മേല്‍പാലത്തിലെ സ്‌കൂട്ടര്‍ അപകടത്തിന് കാരണം അമിതവേഗതയെന്ന് പോലീസ്; സ്‌കൂട്ടര്‍ ഓടിച്ച സിനിക്കെതിരെ കേസ്

Capture

തിരുവനന്തപുരം: വെണ്‍പാലവട്ടം മേല്‍പാലത്തില്‍ നിന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴേക്ക് വീണ് യുവതി മരിച്ച സംഭവത്തില്‍ കേസ് എടുത്ത് പൊലീസ്. സ്‌കൂട്ടര്‍ അമിത വേഗത്തിലായിരുന്നെന്നും അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. സ്‌കൂട്ടര്‍ ഓടിച്ച സിനിക്കെതിരെയാണ് കേസ് എടുത്തത്. മരിച്ച സിമിയുടെ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

കഴക്കൂട്ടം കാരോട് ബൈപാസില്‍ വെണ്‍പാലവട്ടം മേല്‍പാലത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കോവളം വെള്ളാര്‍ സ്വദേശി സിമി (35) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ സിമിയുടെ മകള്‍ ശിവന്യ (3), സഹോദരി സിനി (32) എന്നിവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍പാലത്തിന് താഴേക്ക് വീഴുകയായിരുന്നു. 20 അടിയോളം താഴെയുള്ള സര്‍വീസ് റോഡിലേക്കാണ് മൂവരും വീണത്.

Share this Article

Leave a Comment