Newsperseconds.com

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മാന്നാര്‍ സ്വദേശിനി കലയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ഭര്‍ത്താവിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന

Capture

ആലപ്പുഴ: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മാന്നാര്‍ സ്വദേശിനി കലയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ഇവര്‍ കൊല്ലപ്പെട്ടതായി ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയതായാണ് പൊലീസ് പറയുന്നത്. കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇതില്‍ കാര്യമായ തുടരന്വേഷണം നടന്നിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കലയെ കാണാതായത്.

ഭര്‍ത്താവ് അനില്‍ പിന്നീട് വിവാഹിതനാവുകയും വിദേശത്തേക്ക് പോവുകയും ചെയ്തു. എന്നാല്‍, കല കൊല്ലപ്പെട്ടതാണെന്ന് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലെത്തിയത്. സംഭവത്തില്‍ അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അനിലിന്റെ സൃഹൃത്തുക്കള്‍ കല കൊല്ലപ്പെട്ടതാണെന്ന് പൊലീസിന് മൊഴി നല്‍കി. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് ഇപ്പോള്‍ പൊലീസ് തുറന്ന് പരിശോധിക്കുകയാണ്.

Share this Article

Leave a Comment