Newsperseconds.com

തിരുവനന്തപുരത്ത് കെഎസ് യു- എസ്എഫ് ഐ സംഘര്‍ഷം; ഏറ്റുമുട്ടലില്‍ എം വിന്‍സന്റ് എംഎല്‍എയ്ക്കും പരിക്ക്

Capture

തിരുവനതപുരം: കെഎസ് യു ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ച് സംഘര്‍ഷം. തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിലും എസ്എഫ് ഐ- കെഎസ് യു പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഏറ്റുമുട്ടലില്‍ എം വിന്‍സന്റ് എം എല്‍ എ യെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. കൂടാതെ കെഎസ്യു പ്രവര്‍ത്തകനും പോലീസുകാരനും പരിക്കേറ്റു.

ക്യാംപസിലെ വിദ്യാര്‍ഥിയും കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാന്‍ജോസിനെ ഇടിമുറിയില്‍ വെച്ച് ക്രൂരമായി എസ്എഫ് ഐ പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെ എം എല്‍ എ മാരായ ചാണ്ടി ഉമ്മനും എം വിന്‍സന്റും പോലീസ് സ്റ്റേഷനിലെത്തി. കാറില്‍ നിന്നിറങ്ങിയ എം വിന്‍സന്റ് എംഎല്‍എയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തു. മര്‍ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇവിടേയ്ക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ ഇരുവിഭാഗവും തമ്മിലടിയാവുകയായിരുന്നു.

Share this Article

Leave a Comment