Newsperseconds.com

ലക്ഷത്തില്‍ ഒരാള്‍ക്കു വരുന്ന രോഗാവസ്ഥ; ഏഴ് വര്‍ഷമായി മള്‍ട്ടിപ്പിള്‍ ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡറുമായി മല്ലിട്ട് യുവതി; ചികിത്സക്കായി വരുന്നത് ലക്ഷങ്ങള്‍; റാണി ശരണ്യയുടെ ചികിത്സ ഫണ്ടില്‍ നിങ്ങള്‍ക്കും ഭാഗമാവാം

Rani

ഏഴ് വര്‍ഷമായി മള്‍ട്ടിപ്പിള്‍ ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡര്‍, ഓട്ടോ ഇന്‍ഫ്‌ലമേറ്ററി എന്ന മാരക രോഗത്തോട് പൊരുതി യുവതി. തൃശ്ശൂര്‍ ആളൂര്‍ ഗ്രാമപഞ്ചായത്തിലെ റാണി ശരണ്യ എന്ന 29 കാരിയാണ് ലക്ഷത്തില്‍ ഒരാള്‍ക്കു വരുന്ന രോഗാവസ്ഥയോട് മല്ലിടുന്നത്. ഇതിനോടകം നിരവധി സര്‍ജറികള്‍ ചെയ്‌തെങ്കിലും മാറ്റമില്ല. സ്വന്തം ശരീരഭാഗത്തിന് എതിരെ ശരീരത്തിലെ തന്നെ രോഗപ്രതിരോധ സവിധാനം പ്രതികരിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍. രോഗാവസ്ഥയുടെ വ്യാപനം മൂലം ഇതൊരു ജനിതക രോഗമാണോ എന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. വെല്ലൂര്‍ സിഎംസിയില്‍ ചികിത്സ തുടങ്ങണമെങ്കില്‍ യുവതിക്ക് സുമനസ്സുകളുടെ സഹായം ആവശ്യമാണ്.

പഠിക്കുന്ന കാലം മുതലാണ് ശരണ്യക്ക് രോഗത്തിന്റെ ലക്ഷണങ്ങള്‍ വന്നു തുടങ്ങിയത്. 7 വര്‍ഷം മുന്‍പ് കക്ഷത്തില്‍ ഒരു കുരു വന്നു. പിന്നീട് കഴുത്തിന്റെയും തലയുടേയും നടു ഭാഗത്തു ഒരു കഴല പോലെ വന്നു. ഇത് ചില സമയം വീര്‍ക്കുകയും കുറച്ചു നാള്‍ കഴിഞ്ഞു ചുരുങ്ങുകയും ചെയ്യുമായിരുന്നു. ഒരുപാട് ഹോസ്പിറ്റലില്‍ പോയി ചികിത്സകള്‍ നടത്തിയെങ്കിലും മാറ്റമുണ്ടായില്ല. നല്ല കടുത്ത തലവേദന, തലയില്‍ ചുട്ടു നീറ്റല്‍, ഛര്‍ദി, തലകറക്കം, ശബ്ദം കേള്‍ക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചം കാണാന്‍ ബുദ്ധിമുട്ട്, ശരീര വേദന, കണ്ണില്‍ വേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ആയിരുന്നു ശരണ്യ അനുഭവിച്ചത്. മണിക്കൂറുകള്‍ എഴന്നേല്‍ക്കാന്‍ പോലും കഴിയില്ല. ദിവസവും ഈ അവസ്ഥ തന്നെ ആയിരുന്നു. ആദ്യത്തെ കഴല സര്‍ജറി ചെയ്ത് നീക്കിയെങ്കിലും 6 മാസം കഴിഞ്ഞ് വീണ്ടും കഴല വന്നു. ശരണ്യയുടെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അതോടെ തകിടം മറിയുകയായിരുന്നു. ഭര്‍ത്താവും കുടുംബവും കഷ്ടപ്പെട്ടാണ് ശരണ്യയുടെ സര്‍ജറികള്‍ നടത്തിയത്. ഇരിഞ്ഞാലക്കുടയില്‍ Bsc ബയോടെക്നോളജി പഠിച്ചു കൊണ്ടിരുന്ന ശരണ്യക്ക് രോഗം മൂലം പഠനം നിര്‍ത്തേണ്ടി വന്നു.

മുറിവില്‍ നിന്ന് വേദനയും പഴുപ്പും കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥ. ഇതിനിടെയില്‍ fybromyalgia എന്ന രോഗവും പിടിപെട്ടു. പേശികളിലും ജോയിന്റ് കളിലും വേദന, പോരാതെ മറ്റു അവയവങ്ങളെയും പതിയെ കാര്‍ന്നു തിന്നുന്ന അവസ്ഥ. ഇത് കണ്ടു പിടിക്കാനും ഒരുപാട് കഷ്ടപ്പെട്ടു. ഇപ്പോള്‍ കഴുത്തിലെ Hidradenitis suppurativa എന്ന auto inflammatory കണ്ടിഷന്‍ ബ്രെസ്റ്റിലേക്കും സ്വകാര്യ ഭാഗത്തേക്കും പടര്‍ന്നുപിടിച്ചു. താല്‍ക്കാലിക ചികിത്സയെന്നോണമാണ് ഇപ്പോള്‍ സര്‍ജറികള്‍ നടക്കുന്നത്. അസുഖം മാറ്റുക എന്നത് സാധ്യമല്ല. ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോലും ഇതിനുള്ള ചികിത്സകള്‍ സൗജന്യമല്ല. ഇപ്പോള്‍ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സക്കും വേണ്ടി വെല്ലൂര്‍ CMC യിലേക്ക് റെഫര്‍ ചെയ്യ്തിരിക്കുകയാണ്. ടെസ്റ്റുകള്‍ക്ക് മാത്രം ലക്ഷങ്ങളാണ് ചെലവ് വരുന്നത്. ഭര്‍ത്താവും മകളുമടങ്ങുന്ന സാധാരണ കുടുംബത്തിന് ചികിത്സ ചെലവുകള്‍ താങ്ങാനാവാത്തതിനാല്‍ ശരണ്യ സുമനസ്സുകളുടെ സഹായം തേടുകയാണ്. ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമായി യുവതിക്ക് വലിയൊരു തുക വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശരണ്യക്കായുള്ള ചികിത്സ സഹായഫണ്ടുകള്‍ താഴെ കാണുന്ന നമ്പറുകളില്‍ അയക്കാം. അക്കൗണ്ട് നമ്പര്‍: 10170100191914 IFSC FDRL0001017. ഗൂഗിള്‍ പേ നമ്പര്‍: 6238897961

Share this Article

Leave a Comment