Newsperseconds.com

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

Capture

കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഞ്ചരിച്ച ഔദ്യോഗിക കാര്‍ കാസര്‍കോട് പള്ളിക്കരയില്‍ വെച്ച് അപടകത്തില്‍പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകവെ ഇന്ന് വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം.

ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷന് സമീപം എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോള്‍ വാഹനം പിന്നിലിടിക്കുകയായിരുന്നു. ആപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വാഹനത്തിന്റെ പിറകിലായിരുന്നതിനാല്‍ പ്രതിപക്ഷ നേതാവ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

താനും കാറിലുണ്ടായിരുന്നവരും സുരക്ഷിതരാണെന്ന് വി ഡി സതീശന്‍ അറിയിച്ചു. ‘കണ്ണൂരില്‍ നിന്ന് കാസര്‍കോടേക്കുള്ള യാത്രാമധ്യേ കാഞ്ഞങ്ങാടിനടുത്ത് ബേക്കല്‍ പള്ളിക്കരയില്‍ വച്ച് ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. നല്ല മഴയായിരുന്നു. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഇറങ്ങിവന്ന വാഹനത്തില്‍ തട്ടാതിരിക്കാന്‍ പൊലിസ് പൈലറ്റ് ജീപ്പിന് മുന്നിലുണ്ടായിരുന്ന കാറുകള്‍ പെട്ടെന്ന് നിര്‍ത്തി. തൊട്ട് മുന്നില്‍ പോയിരുന്ന കാറില്‍ പൈലറ്റ് വാഹനം ഇടിച്ചു. ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനം പൈലറ്റ് ജീപ്പിന്റെ പിന്‍ഭാഗത്തും ഇടിച്ചു. ഞാനടക്കം വാഹനത്തില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. നേരിട്ടും അല്ലാതെയും കാര്യങ്ങള്‍ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി. മറ്റൊരു വാഹനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര തുടരുന്നു’, വി ഡി സതീശന്‍ അറിയിച്ചു.

Share this Article

Leave a Comment