തൃശ്ശൂര്‍: വാഴച്ചാല്‍- മലക്കപ്പാറ റോഡില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ ഗതാഗത നിരോധനം. ഇന്നു മുതല്‍ ഈ മാസം 20 വരെയാണ് ഗതാഗതം പൂര്‍ണമായി നിരോധിച്ചത്. ആനമല റോഡിലെ അമ്പലപ്പാറയില്‍ റോഡ് ഇടിഞ്ഞു വീണ ഭാഗത്തു പുനര്‍നിര്‍മാണം നടത്തുന്നതിനാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്.