Newsperseconds.com

തിരുവനന്തപുരത്ത് കോളറ പടരുന്നതായി റിപ്പോര്‍ട്ട്; ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

Capture

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ആറ് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. രോഗം പടര്‍ന്നതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സാധാരണയായി മലിനമായ വെള്ളത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ രോഗമാണ് കോളറ. കോളറ കടുത്ത വയറിളക്കത്തിനും നിര്‍ജ്ജലീകരണത്തിനും കാരണമാകുന്നു. ചികിത്സിച്ചില്ലെങ്കില്‍ കോളറ മണിക്കൂറുകള്‍ക്കുള്ളില്‍ മാരകമായേക്കാം. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങള്‍ ശരീരത്തിലെത്തുന്നത്.

ശരീരത്തില്‍ കടക്കുന്ന ഇവ ‘കോളറാ ടോക്‌സിന്‍’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസര്‍ജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകള്‍ക്ക് വെള്ളത്തില്‍ വളരെയധികം നേരം ജീവിക്കുന്നതിന് കഴിവുള്ളതിനാല്‍ ഇത്തരം രോഗം പകരാന്‍ വഴിയൊരുക്കുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാനപങ്ക് വഹികുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്.

Share this Article

Leave a Comment