Newsperseconds.com

കേരളത്തിലെ ആദ്യത്തെ ആനിമല്‍ ആംബുലന്‍സിന് കണ്ണൂരില്‍ തുടക്കം

Capture

കണ്ണൂര്‍: കേരളത്തിലെ ആദ്യത്തെ വൈല്‍ഡ് ലൈഫ് ആന്‍ഡ് ഡൊമെസ്റ്റിക് ആനിമല്‍ ആംബുലന്‍സ് സേവനം കണ്ണൂരില്‍ നിന്നും ആരംഭിക്കുന്നു. വയനാട് ആസ്ഥാനമായ പഗ് മാര്‍ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്‍ഡ് റസ് ക്യൂ ഫോഴ്സിന്റെ ഏറ്റവും പുതിയ സംരംഭം ആണ് അനിമല്‍ ആംബുലന്‍സ്.

പ്രകൃതി, വന്യ ജീവി സ്നേഹികളും ഒരുകൂട്ടം സാമൂഹ്യ പ്രതിബ്ധതയുള്ള മൃഗ സ്നേഹികളും ഉള്‍പ്പെടെയുള്ള ഈ കൂട്ടായ്മ സംസ്ഥാനത്ത് ആദ്യമായി ആണ് തുടങ്ങുന്നത്. പഗ്മാര്‍ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്റ് റെസ്‌ക്യൂ ഫോഴ്സ്ന്റെ ആംബലന്‍സ് ഉദ്ഘടനം പുരാവസ്തു / രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂര്‍ ജില്ലാ വെറ്ററിനറി ഹോസ്പ്പിറ്റലില്‍ നിര്‍വഹിക്കും.

Share this Article

Leave a Comment