Newsperseconds.com

തലസ്ഥാനത്ത് കോളറ പടര്‍ന്നു പിടിക്കുന്നു; അതീവ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്; ഉറവിടം കണ്ടെത്താനാകാത്തതില്‍ ആശങ്ക

Capture

തിരുവനന്തപുരം: തലസ്ഥാനത്ത് കോളറ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. വെള്ളിയാഴ്ച്ച മാത്രം നാല് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഇതില്‍ 11 പേരും നെയ്യാറ്റിന്‍കരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം കണ്ടെത്താനാകാത്തത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുകയാണ്. ഇന്നലെ മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.11 പേര്‍ മരണപ്പെട്ടു. നാല് പേര്‍ എലിപ്പനി ബാധിച്ചാണ് മരിച്ചത്. പനിബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും കാസര്‍കോട് ജില്ലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ രോഗികള്‍ വലയുകയാണെന്ന പരാതി ഉയര്‍ന്നു.

Share this Article

Leave a Comment