Newsperseconds.com

‘സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കും’; ബോളിവുഡ് മോഡലും സംരംഭകയുമായ സുഹാനി ദാഹിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു

Rpi

ബോളിവുഡ് മോഡലും സംരംഭകയുമായ സുഹാനി ദാഹിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. ദേശീയ വനിതാ വിങ് സെക്രട്ടറിയായാണ് ചുമതലയേറ്റത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് രാംദാസ് അത്താവാലെയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോനും ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാനും പങ്കെടുത്തു.

ഇന്ത്യയൊട്ടാകെ സാന്നിധ്യമുള്ള സൗം ഫൗണ്ടേഷന്റെ പേരില്‍ ഒരു എന്‍ജിഒ നടത്തുന്നതായും രണ്ടായിരത്തിലധികം സ്ത്രീകള്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നതായും ഇനി 10,000 സ്ത്രീകളെ തൊഴിലും ജോലിയും നല്‍കി ഉന്നമനത്തിലേക്ക് കൊണ്ടുവരലാണ് തന്റെ ലക്ഷ്യമെന്നും സുഹാനി മാധ്യമങ്ങളോട് പറഞ്ഞു. ഡോ ബി ആര്‍ അംബേദ്കര്‍ സ്ഥാപിച്ച മഹത്തായ പാര്‍ട്ടിയാണ് ആര്‍പിഐ. ബാബാസാഹിബിനോടും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോടും എനിക്ക് കൂടുതല്‍ ബഹുമാനമുണ്ടെന്നും അവര്‍ പറഞ്ഞു.

Tyy

ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിലും ദളിതരുടെയും അധഃസ്ഥിതരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിലും ബി ആര്‍ അംബേദ്ക്കറിന്റെ സംഭാവന വലുതാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഒരു പ്രധാന വ്യക്തിയാണ് ബി.ആര്‍ അംബേദ്കര്‍. ദളിതര്‍, ആദിവാസികള്‍, തൊഴിലാളികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് വേണ്ടി അംബേദ്ക്കര്‍ ശബ്ദമുയര്‍ത്തിയിരുന്നുവെന്നും സുഹാനി ദാഹിയ പറഞ്ഞു. ഇന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടിക്ക് രാജ്യത്ത് വലിയ രീതിയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതില്‍ പ്രതീക്ഷയുണ്ടെന്നും സുഹാനി ദാഹിയ കൂട്ടിച്ചേര്‍ത്തു.

ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്നുള്ള സുഹാനി ദഹിയ ആഗോള ഫാഷന്‍ ബ്രാന്‍ഡിന് നേതൃത്വം നല്‍കുന്നുണ്ട്. കൂടാതെ തന്റെ സൗം ഗ്ലോബല്‍ ഫൗണ്ടേഷനിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ സാമൂഹിക മാറ്റത്തിന് നേതൃത്വം നല്‍കുന്നു. ട്രസ്റ്റ് ഗ്രാമീണ സ്ത്രീകളുടെ തുന്നല്‍ കഴിവുകളെ ടെയ്റ്റിന് വേണ്ടി കരകൗശല സൃഷ്ടികളാക്കി മാറ്റുന്നു. ടെയ്റ്റ് രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ക്ക് നൈതിക ഫാഷനിലൂടെ സുസ്ഥിരമായ ഉപജീവനമാര്‍ഗം പ്രദാനം ചെയ്യുക മാത്രമല്ല അതിന്റെ ലാഭം കൊണ്ട് പിന്തുണയ്ക്കുകയും ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ വികസനത്തിനും ഉന്നമനത്തിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ രാജ്യത്തുടനീളം വികസിപ്പിക്കണമെന്നാണ് സുഹാനിയുടെ ലക്ഷ്യം.

Share this Article

Leave a Comment